പിയു ക്ലാസുകളിൽ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് കൂടി പഠിപ്പിക്കും; പാഠ്യപദ്ധതി അടുത്ത അധ്യയനവർഷം മുതൽ

ബെംഗളൂരു : കർണാടകത്തിലെ പ്രീ യൂണിവേഴ്‌സിറ്റി (പിയു) ക്ലാസുകളിൽ ജീവിതനൈപുണി പഠിപ്പിക്കുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് ഒരുങ്ങുന്നത്.

ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സംസ്ഥാനത്തെ 1299 സർക്കാർ പിയു കോളേജുകളിലും പഠിപ്പിക്കും. നിസ്സാരകാര്യങ്ങളുടെ പേരിൽ വിദ്യാർഥികൾ ആത്മഹത്യചെയ്യുന്നതടക്കമുള്ള സംഭവങ്ങൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി.

  മകൾ അഭിഭാഷകയായി എൻറോൾ ചെയ്തത് വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി

ഉപരിപഠനത്തിനും ജീവിതത്തിനും വഴികാട്ടിയാകുംവിധമുള്ള ക്ലാസുകൾ നടത്താനാണ് ലക്ഷ്യം.

പഠനഭാരം അമിതമാകാത്തവിധത്തിലാകും പാഠ്യപദ്ധതിയിൽ ജീവിതനൈപുണി കൂടി ഉൾപ്പെടുത്തുക. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും ഇതിനുള്ള ക്ലാസുകൾ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള ആര്‍ടിസി ത്യശൂര്‍ എസി സ്ലീപ്പര്‍ ബസ് ശനിയാഴ്ച മുതല്‍; സമയവും ടിക്കറ്റ് നിറയ്ക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us