ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന പ്രതിക്ക് വധശിക്ഷ

ബെംഗളൂരു : ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതി അനിൽ ബാലഗാറിനാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി എം. ലതകുമാരി ശിക്ഷ വിധിച്ചത്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും കർണാടക ലീഗൽ സർവീസ് അതോറിറ്റിക്ക് 10,000 രൂപയും പ്രതി നൽകണം.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ഹൊസക്കരഹള്ളി വീരഭദ്രനഗറിൽ 2017 ഏപ്രിൽ 21ന് ആണ് കേസിനാസ്പദമായ സംഭവം. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നു വീട്ടുകാർ ഗിരിനഗർ പൊലീസിൽ പരാതി നൽകി. രണ്ടു ദിവസം കഴിഞ്ഞ് അനിലിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിൽനിന്നു കുട്ടിയുടെ മൃതദേഹം കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts