ബെംഗളൂരു: കോവിഡ് കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ പല ചരക്കു കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.
മുൻപ് രാവിലെ 6 മണി മുതൽ 10 മണിവരെ മാത്രം അനുവദിച്ചിരുന്ന പലചരക്ക് കടകൾ ഉച്ചക്ക് 12 മണി വരെ നീട്ടി.
വണ്ടികളിൽ പച്ചക്കറി വിൽക്കുന്നവർക്ക് വൈകുന്നേരം 6 മണി വരെ കച്ചവടം നടത്താം എന്നാൽ അധിക വില ഈടാക്കാൻ പാടില്ല.
പാലുൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുറക്കാം.