പ്രമുഖ ആശുപത്രികളിലും പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് മലയാളി നിര്യാതനായി

ബെംഗളൂരു: കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി പ്രസന്നകുമാറാണ് (56) ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനാൽ മരിച്ചത്. പലതവണ സഹായം ആവശ്യപ്പെട്ട് കോർപ്പറേഷന്റെ ഹെൽപ്പ്‌ലൈനിൽ വിളിച്ചിട്ടും കാര്യമായ മറുപടി ലഭിച്ചില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

വീട്ടിൽ ക്വാറന്റിനിൽ കഴിയുകയായിരുന്ന
ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇലക്‌ട്രോണിക് സിറ്റിയിലെ കാവേരി ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ കിടക്ക ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

തുടർന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ഒഴിവുണ്ടായിരുന്നില്ല. ഈ സമയം ഓക്സിജൻ ലെവൽ 47 ശതമാനമായിരുന്നു.

അവിടന്ന് എം.എസ്. രാമയ്യ ആശുപത്രിയിലെത്തിച്ചിട്ടും പ്രവേശനം ലഭിച്ചില്ല. ഒരിടത്തും ചികിത്സകിട്ടാതായതോടെ വീട്ടിൽ ഓക്സിജൻ സിലിൻഡർ സൗകര്യം ഏർപ്പെടുത്തി ആംബുലൻസിൽ തിരിച്ചുവരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം സെക്രട്ടറിയായിരുന്നു. നഗരത്തിൽ യാരണ്ടഹള്ളിയിലായിരുന്നു താമസം. നഗരത്തിൽ തന്നെ ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിർവഹിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഭാര്യ: തങ്കമണി. മക്കൾ: പ്രതീഷ്, പ്രീതി. മരുമകൻ: മഹേഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts