അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ ‘വാക്സ് ഫോർ ഓൾ’ പദ്ധതിയുമായി ബാംഗ്ലൂർ അപ്പാർട്ട്‌മെന്റ്സ് ഫെഡറേഷൻ (ബി.എ.എഫ്.).

നഗരത്തിലെ 950-ലധികം പാർപ്പിട സമുച്ചയങ്ങളുൾപ്പെടുന്ന സംഘടനയാണ് ബി.എ.എഫ്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ മണിപ്പാൽ, ഫോർട്ടിസ് ഹെൽത്ത്‌കെയർ, നാരായണ ഹെൽത്ത്, അപ്പോളോ എന്നിവയുമായി സഹകരിച്ച് പാർപ്പിടസമുച്ചയങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നതാണ് പദ്ധതി. ഇതിലൂടെ പത്തുലക്ഷത്തോളം ആളുകൾക്ക് വാക്സിൻ ലഭ്യമാകുമെന്നാണ് ബി.എ.എഫ്. പ്രതീക്ഷിക്കുന്നത്.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

നഗരത്തിലെ പരമാവധി റെസിഡൻറ്‌സ്‌ അസോസിയേഷനുകൾക്കും ഈ സേവനം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബി.എ. എഫ്. പ്രസിഡന്റ് എച്ച്.എ. നാഗരാജ റാവു, വൈസ് പ്രസിഡന്റ് കെ. അരുൺ കുമാർ, ജനറൽ സെക്രട്ടറി വിക്രം റായ് എന്നിവർ വെളിപ്പെടുത്തി. പാർപ്പിട സമുച്ചയങ്ങളിൽ താമസിക്കുന്നവരെ കൂടാതെ ഇവിടങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബി. എ.എഫ്. ഭാരവാഹികൾ പറഞ്ഞു.

കാമ്പയിനിൽ പങ്കെടുക്കാൻ താത്പര്യമുള്ള റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകളും പാർപ്പിടസമുച്ചയങ്ങളും ബി. എ.എഫുമായി info@baf.org.in എന്ന ഈ-മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്. ബി.ബി.എം.പി. കമ്മിഷണർ ഗൗരവ് ഗുപ്ത വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts

Click Here to Follow Us