ബെംഗളൂരു : സംഭവം നഗരത്തിലെ സോഫ്റ്റ് വെയർ ഹബ്ബാണ് ,എന്നാൽ ഇലക്ട്രോണിക് സിറ്റിയിൽ ഇതുവരെ ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം ഉണ്ടായിരുന്നില്ല, ആരോഗ്യ ആവശ്യങ്ങൾക്കായി ജനങ്ങൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയതോടെ കിലോമീറ്ററുകൾ അകലെയുള്ള ചന്ദാപുര, അനേക്കൽ, ബൊമ്മ സാന്ദ്ര പി എച്ച് സികളെ ആശ്രയാക്കേണ്ടതായി വന്നു ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക്.
ഈ പ്രശ്നത്തിന് പരിഹാരമായാണ് താൽക്കാലിക കെട്ടിടത്തിൽ ആരോഗ്യ കേന്ദ്രം തുറന്നത്, എംഎൽഎ കൃഷ്ണപ്പ ഉൽഘാടനം ചെയ്തു. അടുത്ത ദിവസം മുതൽ ഇവിടെ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പി.എച്ച്.സിക്കായി സ്ഥിരം കെട്ടിടം നിർമ്മിക്കുന്നതിന് ഇലക്ട്രോണിക് സിറ്റി ഇൻ്റസ്ട്രീയൽ ടൗൺഷിപ്പ് അതോറിറ്റി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.MLA M @akrishnappaji & @BengaluruDc meeting @ELCITA_IN. Temporary PHC inaugurated. For permanent PHC ordered to finalise land.@NewIndianXpress @XpressBengaluru @santwana99 @ECityRising @NammaBengaluroo @NammaKarnataka_ @CovidKarnataka @DHFWKA @BommanahalliR @Namma_ORRCA @BAFBLR pic.twitter.com/aIhweUIlKV
— Bosky Khanna (@BoskyKhanna) May 29, 2021