പ്രമാദമായ മയക്കുമരുന്ന് കേസ്;കുറ്റപത്രം സമർപ്പിച്ച് സി.സി.ബി.

ബെംഗളൂരു: പ്രമാദമായ കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്നുകേസിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 25 പ്രതികളെ ഉൾപ്പെടുത്തി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കുറ്റപത്രം സമർപ്പിച്ചു.

ഇതിൽ നടിമാർ ഉൾപ്പെടെ 15 പേർ ഇപ്പോൾ ജാമ്യത്തിലാണ്.

അഞ്ചുപേർ ജയിലിലും അഞ്ച് പേർ ഒളിവിലുമാണ്.

കൊച്ചി സ്വദേശി നിയാസ് മുഹമ്മദ്, ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആൽവ, 4 നൈജീരിയൻ സ്വദേശികൾ എന്നിവർ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

2,390 പേജുകളുള്ള കുറ്റപത്രം ബെംഗളൂരു 33-ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻ കോടതിയിലാണ് സമർപ്പിച്ചത്.

പ്രതികൾ ലഹരിമരുന്നുകൾ വാങ്ങുകയും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.

180 സാക്ഷിമൊഴികൾ, പ്രതികളുടെ കുറ്റസമ്മതമൊഴികൾ, പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts