പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷ്ടിച്ച് ജപ്പാൻകാരൻ;പിടിക്കപ്പെട്ടപ്പോൾ വിചിത്ര വാദം!

ബെംഗളൂരു: ആർ.ടി. നഗറിലെ സൗത്ത് എ.സി.പി.യുടെ ഓഫീസിൽ നിന്നാണ് ജാപ്പനീസ് പൗരനായ ഹിരോതോഷി തനോക (30) കസേര മോഷ്ടിക്കുകയായിരുന്നു.

തുടർന്ന് ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇയാളെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് ജപ്പാനിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള തന്ത്രമാണിതെന്ന് ബോധ്യമായത്.

കേസിൽപ്പെട്ടാൽ കേസു തീരുന്നതുവരെ ഇന്ത്യയിൽത്തന്നെ കഴിയേണ്ടതായി വരും.

തനോകയോട് ഫെബ്രുവരി 28-ന് മുമ്പ് തിരിച്ചുപോകണമെന്ന് ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ.) നിന്ന് നിർദേശം നൽകിയിട്ടുണ്ട്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

നഗരത്തിൽ തന്നെ തങ്ങുന്നതിന് ഒരു പ്രധാന കാരണമുണ്ട് ഇദ്ദേഹത്തിന്.

കഴിഞ്ഞ നവംബറിൽ ബെംഗളൂരു സ്വദേശിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാളെ ആർ.ടി. നഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പത്തുദിവസം പരപ്പന അഗ്രഹാര ജയിലിൽ അടച്ചു.

എന്നാൽ ഇത് കള്ളക്കേസാണെന്നും അന്നത്തെ എസ്.ഐ. കൈക്കൂലി ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കേസിൽ കുടുക്കിയതെന്നുമാണ് തനോകയുടെ വാദിച്ചു.

പോലീസുകാരനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് തനോക പരാതി നൽകി.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പോലീസുകാരന് ശിക്ഷ ലഭിക്കുംവരെ രാജ്യംവിട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തനോക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts