വ്യവസായി ഹൃദയാഘാതം കാരണം മരിച്ചു; ഒരു മാസത്തിന് ശേഷം പോലീസിന് ഒരു കത്ത് കിട്ടുന്നു; ഒരു കൊലപാതകക്കേസ് അന്വേഷിച്ച് കണ്ടത്തി പോലീസ് !

ബെംഗളൂരു : പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചെരിപ്പ് നിർമാണ യൂണിറ്റ് നടത്തുന്ന മുഹമ്മദ് ഹൻജ (52)യെ കഴിഞ്ഞമാസം 10-ന് രാജഗോപാൽ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചെന്നാണ് ഭാര്യയും മകനും ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചു.

മൃതദേഹം അന്നുതന്നെ സംസ്കരിക്കുകയും ചെയ്തു.

വിഷയം അതോടെ തീർന്നു എന്ന് എല്ലാവരും കരുതിയ സമയത്താണ് കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന, മേൽവിലാസമില്ലാത്ത കത്ത് പോലീസിന് ലഭിച്ചക്കുന്നത്.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭാര്യയേയും മകനെയും മൂന്നുവാടകക്കൊലയാളികളെയും പോലീസ് അറസ്റ്റുചെയ്തു.

ഒരാഴ്ചമുമ്പാണ് മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചത്.

തുടർന്ന് ഭാര്യയുടേയും മകന്റെയും നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

ഇവരെ ചോദ്യംചെയ്തതോടെയാണ് മുഹമ്മദ് ഹൻജയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയ്ക്കും മകൾക്കും മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഹൻജ നിരന്തരം വീട്ടിൽ പ്രശ്നമുണ്ടാക്കിയതാണ് കൊലനടത്താൻ കാരണമെന്ന് ഇവർ പോലീസിന് മൊഴിനൽകി.

ഭാര്യ സർവാരി ബീഗം (41) മകൻ ഷൈഫ് ഉർ റഹ്മാൻ (20),വാടകക്കൊലയാളികളായ അഫ്ത്താബ് (22), മുഹമ്മദ് സൈഫ് ( 20), സയീദ് അവീസ് പാഷ( 22) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts