വ്യവസായി ഹൃദയാഘാതം കാരണം മരിച്ചു; ഒരു മാസത്തിന് ശേഷം പോലീസിന് ഒരു കത്ത് കിട്ടുന്നു; ഒരു കൊലപാതകക്കേസ് അന്വേഷിച്ച് കണ്ടത്തി പോലീസ് !

ബെംഗളൂരു : പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചെരിപ്പ് നിർമാണ യൂണിറ്റ് നടത്തുന്ന മുഹമ്മദ് ഹൻജ (52)യെ കഴിഞ്ഞമാസം 10-ന് രാജഗോപാൽ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചെന്നാണ് ഭാര്യയും മകനും ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചു. മൃതദേഹം അന്നുതന്നെ സംസ്കരിക്കുകയും ചെയ്തു. വിഷയം അതോടെ തീർന്നു എന്ന് എല്ലാവരും കരുതിയ സമയത്താണ് കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന, മേൽവിലാസമില്ലാത്ത കത്ത് പോലീസിന് ലഭിച്ചക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭാര്യയേയും മകനെയും മൂന്നുവാടകക്കൊലയാളികളെയും പോലീസ് അറസ്റ്റുചെയ്തു. ഒരാഴ്ചമുമ്പാണ് മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചത്. തുടർന്ന്…

Read More

വീട്ടിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത മന്ത്രി പെട്ടു.

ബെംഗളൂരു: പ്രസിഡൻറും പ്രധാനമന്ത്രിയും വരെ ആശുപത്രിയിൽ പോയി വാക്സിൻ എടുക്കുമ്പോൾ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രിക്കും ഭാര്യക്കും പ്രതിരോധകുത്തിവെപ്പ് വീട്ടിൽ എടുത്തത് വിവാദമായി. സംസ്ഥാന കൃഷിമന്ത്രി ബി.സി. പാട്ടീലും ഭാര്യയുമാണ് ഹാവേരി ഹിരെകെരൂരിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ കുത്തിവെപ്പെടുത്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെത്തിയാണ് ഇവർക്ക് കുത്തിവെപ്പ് നൽകിയത്. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചതോടെ വൻ വിവാദമായി. മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രിക്ക് പ്രത്യേക സൗകര്യം നൽകിയതിനെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാക്കളുൾപ്പെടെയുള്ളവർ രംഗത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ…

Read More

മരിച്ചെന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കൈയും കാലും അനക്കി; ഞെട്ടലോടെ ഡോക്ടർമാർ

ബെംഗളൂരു: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മഹാലിംഗപൂരിലാണ് സംഭവം. റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയ…

Read More

രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ  ആരോഗ്യവകുപ്പ് സൗകര്യമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 8.25 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കുമാണ് വാക്സിനേഷൻ തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ മാത്രം ഇതുവരെ 4942 പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് വാക്സിൻ വിതരണം നൽകിയത്. രണ്ടാംഘട്ടത്തോടൊപ്പം ഒന്നാംഘട്ടം വാക്സിനേഷനും തുടരുകയാണ്. സ്വകാര്യ ആശുപത്രികളിൽ മുഴുവൻ ദിവസവും വാക്സിനേഷന് സൗകര്യമുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ തിങ്കൾ, ബുധൻ,…

Read More

പാൽ വില വർദ്ധിപ്പിക്കാൻ നിർദ്ദേശം..

ബെംഗളൂരു: ലിറ്ററിന് 40 രൂപ വർദ്ധിപ്പിക്കണമെന്ന ക്ഷീര സഹകരണ സംഘങ്ങളുടെ ആവശ്യത്തെ തുടർന്ന് പാൽ വില കൂട്ടാൻ ഒരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ. കോവിഡ് പ്രതിസന്ധി പാൽ വിൽപ്പനയെ ബാധിച്ചത് ക്ഷീര കർഷകർക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും കർഷകർക്ക് മുൻപത്തെ സംഭരണ വില തന്നെ നൽകുന്നുണ്ടെന്ന് കെ.എം എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി അറിയിച്ചു. പ്രതിമാസം 100 കോടി രൂപ ഇതിനായി ചെലവഴിക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നന്ദിനി ബ്രാൻറിൽ ഉള്ള പാലിനും തൈരിനും 2 രൂപ വർദ്ധിപ്പിച്ചിരുന്നു. കെ.എം.എഫിൻ്റെ കീഴിൽ 14 സഹകരണ…

Read More

വീണ്ടുമൊരു ബസ് സമരത്തിന് സാധ്യത.

ബെംഗളൂരു : ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ചില്ലെങ്കിൽ മാർച്ച് 15 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി. ഏതാനും ആഴ്ചകൾക്ക് മുൻപ് ജീവനക്കാർ സമരം നടത്തിയതിനെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ,വേതന വർദ്ധനവ് എന്നിവ ആവശ്യപ്പെട്ട് ഇന്നലെ ആർ ടി സി ജീവനക്കാർ ധർണ നടത്തിയിരുന്നു.

Read More
Click Here to Follow Us