മരിച്ചെന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കൈയും കാലും അനക്കി; ഞെട്ടലോടെ ഡോക്ടർമാർ

ബെംഗളൂരു: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മഹാലിംഗപൂരിലാണ് സംഭവം. റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയ ഡോക്ടര്‍മാറാണ് 27കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

ഉടന്‍ തന്നെ രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts