വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ നമ്മ മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്.

ബെംഗളൂരു : ഗതാഗത നിയന്ത്രണങ്ങളും വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തിയതിനാൽ നമ്മ മെട്രോ സർവീസുകൾ ബിഎംആർസിഎൽ വെട്ടിക്കുറച്ചിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാർ വാരാന്ത്യ കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ നാളെ മുതൽ, മെട്രോ ട്രെയിൻ സേവനങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 05.00 മുതൽ രാത്രി 11.00 വരെ ലഭ്യമായിരിക്കും.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ഞായറാഴ്ച ഒഴികെ രാവിലെ 07.00 മുതൽ രാത്രി 11.00 വരെ മെട്രോ സർവീസ് നടത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ജനുവരി 3 മുതൽ നമ്മ മെട്രോയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വാരാന്ത്യങ്ങളിൽ ട്രെയിനുകളുടെ ആവൃത്തി വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts