സിദ്ധരാമക്ക് വോട്ട് ചെയ്യില്ല,എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കും:വോക്കലിംഗ യുവ വേദിഗെ.

ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മൽസരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കില്ലെന്ന് മൈസൂരു ജില്ലാ വൊക്കലിഗ യുവ വേദികെ. അതേസമയം കോൺഗ്രസിനെ സമുദായം പിന്തുണയ്ക്കുമെന്നും വേദികെ പ്രസിഡന്റ് എൻ.രാജ്കുമാർ പറ‍ഞ്ഞു. വൊക്കലിഗരുടെ പിന്തുണ ഉറപ്പാക്കാനായി കഴിഞ്ഞ ദിവസം ഇവരുടെ ആസ്ഥാനമായ ആദിചുഞ്ചിനഗരി മഠം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രിയായതു മുതൽ സിദ്ധരാമയ്യ വൊക്കലിഗ സമുദായാംഗങ്ങളെ ലക്ഷ്യമിടുകയാണെന്ന് രാജ്കുമാർ ആരോപിച്ചു. വൊക്കലിഗരായ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബുദ്ധിമുട്ടിക്കുന്നു. ഇതുവരെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ജനവിഭാഗങ്ങളെ മറന്നു. സിദ്ധരാമയ്യ കഴിഞ്ഞദിവസം സംഘടിപ്പിച്ച വൊക്കലിഗ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഏറെയും സമുദായത്തിനു പുറത്തു നിന്നുള്ളവരാണെന്നും രാജ്കുമാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts