കല്ലട പീഡനം: ബസുകള്‍ക്ക് നേരേ കല്ലേറ്, കല്ലടയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്തു. കല്ലട ബസിൽ ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.യുടെ പ്രതിഷേധ മാർച്ച്.

പ്രവർത്തകർ ഇപ്പോഴും കല്ലട ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഓഫീസിന് നേരെയും സമീപത്ത് നിർത്തിയിട്ടിരുന്ന ചില ബസുകൾക്ക് നേരേയും പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകൾ തകർന്നു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

കണ്ണൂരിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിൽ തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ വച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസിലെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് യുവതി ബഹളംവച്ചതോടെ സഹയാത്രികൾ ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts