Arrearraar
ബെംഗളൂരു: കന്നഡിഗർക്കെതിരെ മോശം പരാമർശം നടത്തിയ ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ് ഹോട്ടലിൻ്റെ സൈൻ ബോർഡിലാണ് പരാമർശം പ്രത്യക്ഷപെട്ടത്. കോറമംഗലയിലെ ഹോട്ടലിനെതിരെയാണ് നടപടി.
ഹോട്ടലിൻ്റെ ഡിജിറ്റൽ സൈൻ ബോർഡിൽ മോശം പരാമർശം വന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സൈൻ ബോർഡ് നീക്കം ചെയ്തു.
ഹോട്ടൽ മാനേജരെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ഹോട്ടൽ ഉടമയോടും ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രവാസിയായ മലയാളിയാണ് ഹോട്ടലിൻ്റെ ഉടമ. സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉടമ പറയുന്നത്. ഹോട്ടലിന് വേണ്ടി സൈൻ ബോർഡ് തയ്യാറാക്കിയവരാണ് തങ്ങൾ നൽകിയ വാക്യങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മടിവാള പോലീസ് വ്യക്തമാക്കി.