“ഗണേശഹബ്ബ“ ആഘോഷിക്കാന്‍ നഗരം ഒരുങ്ങി;എവിടെ നോക്കിയാലും ഗണേശ വിഗ്രഹങ്ങള്‍ മാത്രം.തടാകങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍;പന്തലുകള്‍ക്ക് അനുമതി 20 വരെ മാത്രം.

ബെന്ഗലൂരു : ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് നഗരം ഒരുങ്ങി,പലരൂപത്തിലും വലുപ്പത്തിലും ഉള്ള ഗണേശ വിഗ്രഹങ്ങളെ വീടുകളിലും ക്ഷേത്രങ്ങളിലും വഴിയോര പന്തലുകളിലും ഗണേശ പൂജകളുണ്ട്.ഗനെശോല്‍സവത്തിനു മുന്നോടിയായി ഇന്നലെ ഇന്നലെ ഗൌരി ഗണേശ പൂജകള്‍ നടന്നു.വിവിധ മണ്ഡലുകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പന്തലുകള്‍ ഒരുക്കിയാണ് ഗണേഷ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്.

നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ ലഭ്യമാണ് ,കളിമണ്ണില്‍ തീര്‍ത്ത പരിസ്ഥിതി സൌഹൃദ വിഗ്രഹങ്ങള്‍ക്ക് വലിയ ആവശ്യകത ആണ് ഉള്ളത്.പച്ചക്കറികള്‍ക്ക് പൂക്കള്‍ക്കും വിലയുയുയര്‍ന്നു,ഒരു കിലോ മുല്ലപ്പൂവിനു കെ ആര്‍ മാര്‍കെറ്റില്‍ 600 മുതല്‍ 750 രൂപവരെയായിരുന്നു ഇന്നലത്തെ വില.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിന് തടാകത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്,35 തടാകങ്ങളോട് ചേര്‍ന്ന് ബാരിക്കേഡുകള്‍ ഒരുക്കിയതിനു പുറമേ 185 മൊബൈല്‍ ടാങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്.അള്‍സൂര്‍,സാങ്കി ടാങ്ക്,യെദിയൂര്‍,ഹെന്നുര്‍ എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യത.രാത്രി പത്തിന് ശേഷം ദീപാലങ്കാരവും ഉച്ചഭാഷിണിയും നിരോധിച്ചിട്ടുണ്ട്.പൂകളും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാന്‍ തടാകങ്ങളില്‍ പ്രത്യേക മാലിന്യ കോണ്ടിനെറും സ്ഥാപിച്ചിട്ടുണ്ട്.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

താല്ക്കാലിക പന്തലുകള്‍ക്ക് അനുവദിച്ച സമയം 20 വരെ ആണ് അതിനു ശേഷം തുടരുകയാണെങ്കില്‍ ബി ബി എം പി തന്നെ നീക്കം ചെയ്യുന്നതായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts