100 രൂപ ചോദിച്ചിട്ട് നൽകിയില്ല; മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു.

കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം.

കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം.

തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതൻകുമാറിന് പണം നല്‍കാൻ മുത്തശ്ശി തയ്യാറായില്ല.

അച്ഛനോട് പണം ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts