അറ്റകുറ്റ പണി; മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തുടർന്ന് ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ. ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു-​കാ​ർ​വാ​ർ റൂ​ട്ടു​ക​ളി​ലെ ട്രെ​യി​ൻ സ​ർ​വി​സു​ക​ളെ അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തേ​ക്കിത് സാ​ര​മാ​യി ബാ​ധി​ക്കും.

ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ സ​ക​ലേ​ശ്പു​ർ-​സു​ബ്ര​ഹ്മ​ണ്യ റോ​ഡ് പാ​ത​യി​ൽ സു​ര​ക്ഷ, വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും.

ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16539) മേ​യ് 31 മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ റ​ദ്ദാ​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​യ​ശ്വ​ന്ത്പു​ർ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16540) ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെയും റ​ദ്ദാ​ക്കും.

  ബംഗളൂരു ദുരന്തത്തിന്റെ ഇരകൾക്ക് ബിജെപി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും

ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സ് (16575) ജൂ​ൺ ഒ​ന്ന് മു​ത​ൽ ഒ​ക്ടോ​ബ​ർ 30 വ​രെ റ​ദ്ദാ​ക്കും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു -യ​ശ്വ​ന്ത്പു​ർ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സ് ( 16576) ജൂ​ൺ ര​ണ്ട് മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ റ​ദ്ദാ​ക്കും.

തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ -കാ​ർ​വാ​ർ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സും ( 16515) ഇ​തേ കാ​ല​യ​ള​വി​ൽ റ​ദ്ദാ​ക്കും.

ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഓ​ടു​ന്ന കാ​ർ​വാ​ർ- യ​ശ്വ​ന്ത്പു​ർ ത്രൈ​വാ​ര എ​ക്സ്പ്ര​സ് (16516) ജൂ​ൺ മൂ​ന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ റ​ദ്ദാ​ക്കും.ഗോ​മ​തേ​ശ്വ​ര എ​ക്സ്പ്ര​സ്, കാ​ർ​വാ​ർ എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വീ​ക്ക്‌​ലി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കും.

  ആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന

ഇതോടെ ബം​ഗ​ളൂ​രു​വി​നും തീ​ര​ദേ​ശ മേ​ഖ​ല​ക്കു​മി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 12 ട്രെ​യി​നു​ക​ളി​ൽ ആ​റ് എ​ണ്ണം പു​ർ​ണ​മാ​യി റ​ദ്ദാ​വും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ മരിച്ചു

Related posts

Click Here to Follow Us