മലിനജലം കുടിച്ച് 40 ഓളം പേർ ആശുപത്രിയിൽ

ബെംഗളൂരു: ഇൻഡിക്കടുത്തുള്ള സതപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് കുട്ടികളടക്കം 40 പേർ ആശുപത്രിയിൽ. വയറിളക്കം, ഛർദ്ദി, വയറുവേദന, മറ്റ് അസുഖങ്ങൾ തുടങ്ങിയ പരാതികളുമായിട്ടാണ് നിരവധി താമസക്കാർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത്.

ആരോഗ്യ വിദഗ്ധരും വിജയപുര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഗുരുതരാവസ്ഥയിലുള്ള താമസക്കാരെ ജില്ലാ സിവിൽ ആശുപത്രിയിൽ എത്തിക്കുകയും ഗ്രാമം മുഴുവൻ പരിശോധിക്കുകയും ചെയ്തു. കുറഞ്ഞത് 40 പേരെയെങ്കിലും അസുഖം ബാധിച്ചിട്ടുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീ മാത്രമാണ് ഐസിയുവിൽ ചികിത്സയിലുള്ളതെന്നും ആശുപത്രിയിൽ എത്തിയവരിൽ ഭൂരിഭാഗവും താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആളുകൾക്ക് അസുഖം വരാനുള്ള കാരണം ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലന്നും പ്രാഥമിക പരിശോധനാഫലം അനുസരിച്ച് അഴുക്ക് വെള്ളം കലർന്നിട്ടില്ലെന്ന് വ്യക്തമായതായും ഡെപ്യൂട്ടി കമ്മീഷണർ വിജയമഹന്തേഷ് ബിഡി പറഞ്ഞു, എന്നിരുന്നാലും, ഞങ്ങൾ കൂടുതൽ ജല സാമ്പിളുകൾ ശേഖരിക്കുകയും മറ്റൊരു റൗണ്ട് പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡി എം.എൽ.എ വൈ.വി പാട്ടീൽ ആശുപത്രിയിലെത്തി ഗ്രാമവാസികളുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലസംഭരണികളുടെ അറ്റകുറ്റപ്പണിയും ശുചിത്വമില്ലായ്മയുമാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണം. ഇൻഡി നഗരത്തിലേക്കുള്ള 24×7 കുടിവെള്ള വിതരണ പൈപ്പ്ലൈനിൽ നിന്നാണ് ഗ്രാമത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്നത് എന്നും വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us