ബെംഗളൂരു: കെങ്കേരിക്ക് സമീപം രായസാന്ദ്ര ഗ്രാമത്തിൽ അജ്ഞാത സ്ത്രീയുടെ അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹം കണ്ടെത്തി.
ആളൊഴിഞ്ഞതും ജീർണിച്ചതുമായ കെട്ടിടത്തിനുള്ളിൽ മൃതദേഹം കത്തിച്ച ശേഷം സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുറ്റിക്കാടുകൾക്കടിയിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . കെട്ടിടത്തിൽ നിന്ന് ഉപയോഗിച്ച രണ്ട് കോണ്ടവും പോലീസ് കണ്ടെത്തി. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ ഒരു വഴിയാത്രക്കാരൻ ആണ് മൃതദേഹം കണ്ടതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് . മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വെസ്റ്റ് ഡിവിഷൻ ഇൻചാർജ് ഡിസിപി എസ്ഡി ശരണപ്പ പറഞ്ഞു. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്ഞാതർക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.