ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ നിർണ്ണായക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. നഗരത്തിലെ ഗതാഗതക്കുരുക്കും കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ രണ്ട് ദിവസം ‘വീട്ടിലിരുന്ന് ജോലി ചെയ്യുക’ (വർക്ക് ഫ്രം ഹോം) സൗകര്യം നടപ്പിലാക്കാൻ തീരുമാനിച്ചു.

സർക്കാർ-സ്വകാര്യ മേഖലകളിൽ ഈ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി ഓഫീസുകളിൽ നേരിട്ടുള്ള ഒത്തുചേരലുകൾക്ക് പകരം ഓൺലൈൻ മീറ്റിംഗുകൾക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശമുണ്ട്.

മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന നടപടിയായി ആഴ്ചയിൽ ഒരു ദിവസം ‘നോ കാർ ഡേ’ ആയി ആചരിക്കും. ഈ ദിവസം ഉദ്യോഗസ്ഥരും പൊതുജനങ്ങളും തങ്ങളുടെ സ്വകാര്യ കാറുകൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘എന്റെ ഇന്ത്യ, എന്റെ സംഭാവന’ എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ കർമ്മപദ്ധതികൾ നടപ്പിലാക്കുന്നത്. വായുനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഒരു ജീവിതശൈലി നഗരത്തിൽ വളർത്തിയെടുക്കുന്നതിനും ഈ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്ന് ഡൽഹി സർക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts