മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

മലയാളി യുവാവ് വെട്ടേറ്റുമരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താണേ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിൽപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിൽ വിഷ്ണു ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവസ്ഥലത്ത് പൊലീസെത്തി തർക്കം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടിരുന്നു.

എന്നാൽ ഇതിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ പ്രതികൾ വഴിയിൽവെച്ച് തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട വിഷ്ണുവും പിടിയിലായ രണ്ട് പ്രതികളും മുൻപ് നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് താണേ പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts