ബിജെപിയുടെ സർപ്രൈസ് സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയുടെ പേരും 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി.

ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക.

എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ സൂചന നൽകിയിരുന്നു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയുടെ തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന.

ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശോഭന എത്തിയിരുന്നു.

എന്നാല്‍ ശോഭനയുടേയോ അവരുമായി അടുത്ത വൃത്തങ്ങളോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts