പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

ബെംഗളൂരു: പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു.

ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് തസ് ലിയ (28) ആണ് മരിച്ചത്.

മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ വെച്ചാണ് മരിച്ചത്.

കാസർകോട് നെല്ലിക്കുന്നിലെ ജമാലിന്‍റെ ഭാര്യയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് തസ് ലിയ കാസർകോട്ടെ സ്വകാര്യ ആശുപത്രില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

രക്തസ്രാവം തടയാൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഗർഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞതോടെ യുവതിയെ വൈകീട്ടോടെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അര മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിന് പിന്നാലെ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts