പാർക്കിങ്ങിനെ ചൊല്ലി തർക്കം; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: രാജനുകുണ്ടെ പ്രസിഡൻസി കോളജിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഒരുകൂട്ടം വിദ്യാർഥികള്‍ തമ്മില്‍ ഹെല്‍മറ്റ് ഉപയോഗിച്ച്‌ പരസ്പരം സംഘർഷം.

സംഭവത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് കോളേജ് കാമ്പസിനു സമീപമായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ വിനയ്, ലിഖിത്ത് എന്നീ രണ്ട് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

മാദേഷ് എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മറ്റൊരു കൂട്ടം വിദ്യാർത്ഥികളെ ആക്രമിച്ചതായാണ് റിപ്പോർട്ട്.

സംഘർഷത്തിനിടെ മൂന്ന് വിദ്യാർത്ഥികളെ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ രാജനുകുണ്ടെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts