മോദിയുടെ വികസന സ്വപ്നങ്ങൾക്ക് താങ്ങാവണം; സുമലത 

ബെംഗളൂരു: രാഷ്ട്രീയം വിട്ടിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടി ബി ജെപിയില്‍ ചേരുമെന്നും നടി സുമലത.

‘ഇത്തവണ മത്സരിക്കുന്നില്ല: സ്വതന്ത്രയായി മത്സരിക്കില്ല. ബിജെപിജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരില്ല. എന്നാല്‍ രാഷ്ട്രീയം വിട്ടിട്ടില്ല.

രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മള്‍ നില്‍ക്കണം’- മണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ സുമലത പറഞ്ഞു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

എംപി സീറ്റ് ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു.

‘എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാന്‍, നാളെ മറ്റൊരാള്‍ എംപിയായി വരും.

പക്ഷേ അവസാനം വരെ ഞാന്‍ മണ്ഡ്യയുടെ മരുമകളായി തുടരും.

മാറിയ സാഹചര്യവും നമ്മള്‍ മനസ്സിലാക്കണം.

ഈ രാജ്യത്തിന്റെ ഭാവി നയിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു.

ലോകം മുഴുവന്‍ ആരാധിക്കുന്ന നേതാവാണ് മോദി.

സ്വാര്‍ത്ഥ രാഷ്ട്രീയം അവര്‍ക്കിടയിലില്ല, മണ്ഡ്യ ജില്ലയില്‍ സ്വതന്ത്ര എംപിയായി പ്രവര്‍ത്തിക്കാന്‍ ഗ്രാന്റ് അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ എന്നെ സഹായിച്ചു.

  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

അതിനാല്‍ വരും ദിവസങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഏപ്രില്‍ 6ന് ബിജെപിയില്‍ ചേരും’. അവര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ
[masterslider id="10"]

Related posts