ബിജെപി യിൽ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് പ്രകാശ് രാജ് 

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച്‌ നടൻ. അവര്‍ തന്നെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം എന്നാല്‍ തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാകെ പ്രചരിച്ച പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയില്‍ ചേരുമെന്ന ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. എക്‌സിലൂടെയാണ് താരം കാര്യം വ്യക്തമാക്കിയത്.

Read More

രഹസ്യബന്ധം നിഷേധിച്ചു; വൈദ്യുതത്തൂണില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം 

ഉത്തർപ്രദേശ്: ഭർത്താവ് വിവാഹേതരബന്ധം നിഷേധിച്ചതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്യാൻ വൈദ്യുതത്തൂണില്‍ കയറി. ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനി സുമൻദേവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 35കാരിയായ സുമനു മൂന്നു കുട്ടികളുണ്ട്. ഏഴു വർഷമായി തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി വീട്ടമ്മ അടുപ്പത്തിലായിരുന്നു. രഹസ്യമായി പുലർത്തിപ്പോന്ന ബന്ധം ഭർത്താവറിഞ്ഞതിനെത്തുടർന്നു വീട്ടില്‍ വലിയ വഴക്കുനടന്നിരുന്നു. ഇതേത്തുടർന്നാണ് യുവതിയുടെ ആത്മഹത്യാശ്രമം. യുവാവുമായുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ മൂന്നാം തവണയാണ് ഇവർ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യം അഞ്ചുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പിന്നീട് ട്രെയിനിനു മുമ്പിൽ ചാടിയും വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം വിഫലമായതിനെത്തുടർന്നാണ്…

Read More

കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ് 

ബെംഗളൂരു: സമ്പങ്കിരാമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. പോലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് ഓട്ടോ കാത്തുനിന്ന യുവതിയെ കയറ്റിയ ഓട്ടോഡ്രൈവർ യുവതിയെ കെട്ടിടത്തിനുള്ളിൽ കയറ്റി ബലാത്സംഗം ചെയ്തതാണെന്ന് കണ്ടെത്തിയത്. മുബാറക്ക് എന്നയാളാണ് കൊലയാളി. ബെംഗളൂരു സുൽത്താൻ പാളയയിൽ താമസക്കാരനായിരുന്ന ഇയാൾ പകൽ ശുദ്ധജലം വിൽപനയും രാത്രിയിൽ ഓട്ടോ ഓടിക്കുകയും ആയിരുന്നു. എന്നാൽ, ഫെബ്രുവരി 18ന് ഉച്ചയ്ക്ക് റയാൻ സർക്കിളിനു സമീപം യുവതിയെ ഇയാൾ ഓട്ടോയിൽ കയറ്റി. ഉറുദു ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന യുവതിയെ…

Read More

മോദിയുടെ വികസന സ്വപ്നങ്ങൾക്ക് താങ്ങാവണം; സുമലത 

ബെംഗളൂരു: രാഷ്ട്രീയം വിട്ടിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടി ബി ജെപിയില്‍ ചേരുമെന്നും നടി സുമലത. ‘ഇത്തവണ മത്സരിക്കുന്നില്ല: സ്വതന്ത്രയായി മത്സരിക്കില്ല. ബിജെപിജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരില്ല. എന്നാല്‍ രാഷ്ട്രീയം വിട്ടിട്ടില്ല. രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മള്‍ നില്‍ക്കണം’- മണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ സുമലത പറഞ്ഞു. എംപി സീറ്റ് ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു. ‘എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാന്‍, നാളെ മറ്റൊരാള്‍ എംപിയായി വരും.…

Read More

എന്ത് പദവി നൽകിയാലും ബിജെപിയിലേക്ക് പോകില്ല; സിദ്ധരാമയ്യ 

ബെംഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച്‌ നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്. ബി.ജെ.പി-ആർ.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്. ശൂദ്രർ-ദലിതർ, സ്ത്രീകള്‍ എന്നിവർക്ക് ആർഎസ്‌എസ് സങ്കേതത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോള്‍ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ബിജെപിയും ആർഎസ്‌എസും സാമൂഹിക നീതിക്ക്…

Read More

നടൻ അജിത്തിന്റെ കാർ അപകടത്തിൽ പെട്ട ചിത്രങ്ങൾ വൈറൽ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങൾ വൈറൽ അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു. വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. നടന്‍ ആരവും കാറില്‍ ഉണ്ടായിരുന്നു.

Read More

രണ്ടുവയസുകാരൻ കുഴൽ കിണറിൽ വീണു

ബെംഗളൂരു: രണ്ടുവയസ്സുകാരൻ വീടിന് സമീപത്തെ കുഴല്‍ക്കിണറില്‍ വീണു. ബുധനാഴ്ച വൈകീട്ട് വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലെ ലചായൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടി 16 അടി താഴ്ചയില്‍ തലകീഴായാണ് വീണത്. കുട്ടി വീടിന് സമീപം കളിക്കുന്നതിനിടയില്‍ കിണറില്‍ വീഴുകയും തുടർന്ന് കുഴല്‍ക്കിണറ്റില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട പരിസരവാസി നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി പോലീസ്, റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫയ‍ർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. നീണ്ട സമയത്തിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Read More

മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കൊടനാട് സ്വദേശി സുനു(32)വാണ് മരിച്ചത്. ഗർവേഭാവി പാളയത്തായിരുന്നു താമസം. ബെംഗളൂരുവിൽ കണ്ണടനിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുട്ടിക്കുമൊപ്പമായിരുന്നു താമസം. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബന്ദേപാളയ പോലീസ് കേസെടുത്തു.

Read More

കൊടുംചൂടത്ത് കുഞ്ഞുമായി ഭിക്ഷാടനം; യുവതിയെ പിടികൂടിയ പോലീസിന്റെ മനസ്സലിയിച്ച് അവരുടെ കഥ

ബെംഗളൂരു : കൊടുംചൂടും വകവെക്കാതെ കൊച്ചുകുട്ടിയെ മടിയിലിരുത്തി ഭിക്ഷ യാചിച്ച ‘അമ്മ അറസ്റ്റിൽ. ഇവർ ക്ഷേത്രത്തിനു മുന്നിൽ ഭിക്ഷാടനം നടത്തുന്നതറിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൗൺസിലിങ്ങിനിടെ യുവതി പറഞ്ഞത് കേട്ട് ഉദ്യോഗസ്ഥരുടെ മനസ്സലിഞ്ഞു. ആ സ്ത്രീയുടെ നിസ്സഹായത അയാൾക്ക് അനുഭവപ്പെട്ടു. ബെംഗളുരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കൽ ടൗണിലെ ശനിമഹാത്മാ സ്വാമി ക്ഷേത്രത്തിന് മുന്നിലാണ് ഒരു സ്ത്രീ കുഞ്ഞിനെ പിടിച്ച് ഭിക്ഷ യാചിക്കുന്നതായി പരാതി ലഭിച്ചത്. തുടർന്ന് നാലോ അഞ്ചോ തവണ ഭിക്ഷാടനം നടത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ ക്ഷേത്രത്തിന് മുന്നിൽ…

Read More

കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ 8ന് ആകാശത്ത് സൂര്യഗ്രഹണം; ‘ചെകുത്താന്‍’ ധൂമകേതു വാല്‍ നക്ഷത്രവും ഒപ്പം നാലു ഗ്രഹങ്ങള്‍ തിളങ്ങും

ഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത്…

Read More
Click Here to Follow Us