വിജയപുരയിൽ നേരിയ ഭൂചലനം 

ബെംഗളൂരു : വിജയപുര ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. വിജയപുര നഗരത്തിന്റെയും ബസവന ബാഗെവാഡി താലൂക്കിലെ മനഗൊളി ടൗണിന്റെയും ഏതാനും ഭാഗങ്ങളിലാണ് റിക്ടർ സ്കെയിലിൽ 2.9 അളവ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാത്രി 12.22-നും 1.20-നും ഇടയിലായിരുന്നു പ്രകമ്പനം. ഭൂമിയുടെ അഞ്ചുകിലോമീറ്റർ അടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Read More

ധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു. വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് . രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍. പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ്…

Read More

ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണം; മുതലയുമായി വൈദ്യുതി വിതരണ ഓഫീസിൽ എത്തി കർഷകൻ 

ബെംഗളൂരു: ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഹുബ്ലി വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസിലേക്ക് മുതലയുമായി എത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരുടെ മുന്നില്‍ മുതലയെ വച്ച് ലോഡ് ഷെഡ്ഡിങ്ങിന് ഉടന്‍ പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിജയപുര ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് പിടിച്ച മുതലയെയാണ് വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസില്‍ കര്‍ഷകര്‍ എത്തിച്ചത്. രാത്രിയിലെ ലോഡ് ഷെഡ്ഡിങ് കാരണം വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ ആരെയെങ്കിലും പാമ്പോ, തേളോ, മുതലയോ കടിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കര്‍ഷകര്‍ ചോദിച്ചു. അതുകൊണ്ട് ഇതിന്…

Read More

മഴ ലഭിക്കാനായി മൃതദേഹങ്ങൾക്ക് വെള്ളം നൽകി കർണാടകയിലെ ഒരു ഗ്രാമം

ബെംഗളൂരു: സംസ്ഥാനമാകെ മഴയും മഴ ദുരിതം അനുഭവപ്പെട്ടപ്പോഴും കർണാടകയിലെ ഒരു ഗ്രാമത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ മൃതദേഹങ്ങൾക്ക് വെള്ളം നൽകി പൂജ നടത്തുകയായിരുന്നു ഒരു കൂട്ടം ജനങ്ങൾ. കർണാടകയിലെ വിജയപുര ജില്ലയിലെ കലാകേരി ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്. വരൾച്ചയുടെ കാരണമന്വേഷിച്ച ഗ്രാമീണർ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ശ്മശാനത്തിലെ കുഴിമാടങ്ങൾ തുറന്ന് പൂജ നടത്തിയത്. അടുത്ത നാളുകളിൽ മരണപ്പെട്ട 25 ഗ്രാമീണരുടെ മൃതദേഹങ്ങൾ കണ്ടെത്തി അവർക്ക് വെള്ളം നൽകി പ്രാർത്ഥനകൾ അർപ്പിച്ചു. പൂജ കഴിഞ്ഞ ഉടനെ യാദൃശ്ചികമായി മഴ പെയ്തത് ഈ ആചാരത്തിലുള്ള ഗ്രാമവാസികളുടെ വിശ്വാസം…

Read More

വിജയപുരയിൽ ഭൂചലനം

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കയിലിൽ 3.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ബസവന ബാഗേവാഡിയിലെ ഉക്കാലി ഗ്രാമത്തിനടുത്ത് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രമെന്ന് ഡിസാസ്റ്റർ മോണിറ്റർ സെന്റർ അറിയിച്ചു.

Read More
Click Here to Follow Us