മഴ ലഭിക്കാനായി മൃതദേഹങ്ങൾക്ക് വെള്ളം നൽകി കർണാടകയിലെ ഒരു ഗ്രാമം

ബെംഗളൂരു: സംസ്ഥാനമാകെ മഴയും മഴ ദുരിതം അനുഭവപ്പെട്ടപ്പോഴും കർണാടകയിലെ ഒരു ഗ്രാമത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ മൃതദേഹങ്ങൾക്ക് വെള്ളം നൽകി പൂജ നടത്തുകയായിരുന്നു ഒരു കൂട്ടം ജനങ്ങൾ.

കർണാടകയിലെ വിജയപുര ജില്ലയിലെ കലാകേരി ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്.

വരൾച്ചയുടെ കാരണമന്വേഷിച്ച ഗ്രാമീണർ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ശ്മശാനത്തിലെ കുഴിമാടങ്ങൾ തുറന്ന് പൂജ നടത്തിയത്. അടുത്ത നാളുകളിൽ മരണപ്പെട്ട 25 ഗ്രാമീണരുടെ മൃതദേഹങ്ങൾ കണ്ടെത്തി അവർക്ക് വെള്ളം നൽകി പ്രാർത്ഥനകൾ അർപ്പിച്ചു. പൂജ കഴിഞ്ഞ ഉടനെ യാദൃശ്ചികമായി മഴ പെയ്തത് ഈ ആചാരത്തിലുള്ള ഗ്രാമവാസികളുടെ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts