മരക്കാർ- അറബിക്കടലിൻ്റെ സിംഹം;കൗണ്ട്ഡൗൺ മോഷൺ പോസ്റ്റർ പുറത്ത്.

മലയാളികൾ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം “മരക്കാർ – അറബിക്കടലിൻ്റെ സിംഹം” നിരവധി ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

ഈ സിനിമയുടെ മോഷൺ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്.

ഹൈദരാബാദിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts