ജില്ലയിൽ സർപ്പന്റേറിയം, ആന്റി വെനം യൂണിറ്റ് ഉടൻ.

SNAKES

ബെംഗളൂരു: ഉരഗങ്ങളുമായി അടുത്തിടപഴകാൻ താൽപ്പര്യമുള്ള പൊതുജനങ്ങൾക്ക് മൃഗശാല പോലെയുള്ള പ്രവേശനവുമായി ആധുനിക ശാസ്ത്രീയ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സർപ്പന്റേറിയവും വിപുലമായ പാമ്പ് ഗവേഷണ യൂണിറ്റും ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. 23 സ്പീഷിസുകളിൽ നിന്നുള്ള 500 ഓളം പാമ്പുകൾക്കായി നനഞ്ഞതും ഈർപ്പമുള്ളതുമായ പശ്ചിമഘട്ടം പോലുള്ള പ്രകൃതിദത്ത ചുറ്റുപാടുകൾക്ക് കീഴിൽ സർപ്പന്റേറിയത്തിൽ ഗ്ലാസ് വലയങ്ങളുണ്ടാകുമെന്ന് ഈ സൗകര്യം നിർദ്ദേശിച്ച പ്രശസ്ത വിഷ വിദഗ്ധനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) അസിസ്റ്റന്റ് പ്രൊഫസറുമായ കാർത്തിക് സുനഗർ പറഞ്ഞു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഇന്ത്യൻ വെനം റിസർച്ച് യൂണിറ്റ് (ഐ.വി.ആർ.യൂ) എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ പദ്ധതിക്ക് 25,500 ചതുരശ്ര അടി സൗകര്യത്തിൽ ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫോർമാറ്റിക്‌സ് ആൻഡ് അപ്ലൈഡ് ബയോടെക്‌നോളജിയിയുടെ (ഐ.ബി.എ.ബി.) 10 ഏക്കർ സ്ഥലത്താണ് (ഐ.വി.ആർ.യൂ) സ്ഥാപിക്കുന്നത്.

ഈ പദ്ധതിയിലൂടെ പുതിയ ആന്റി-വെനം വികസിപ്പിക്കാനും അതിലൂടെ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് 50% കുറയ്ക്കാനുമായി കേന്ദ്രം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ പഠനത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ മാത്രം പ്രതിവർഷം ശരാശരി 7,400 പാമ്പുകടി കേസുകളിൽ 2,300 മരണങ്ങൾ സംഭവിക്കുന്നുണ്ട്. കൂടാതെ ലോകത്ത് ഏറ്റവുമധികം പാമ്പുകടിയേറ്റ കേസുകളും (പ്രതിവർഷം 10.8 ലക്ഷം) മരണങ്ങളും (6.32 ലക്ഷം) സംഭവിക്കുന്നത് ഇന്ത്യയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
[masterslider id="10"]

Related posts