ബെംഗളൂരു: കർണാടകയിൽ കനത്ത മഴ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അടുത്ത 4 ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നവംബർ 26-നോ 27-നോ സംസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു.
മഴയെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്താൻ കോലാർ ജില്ലയിൽ നടത്തിയ പര്യടനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. മഴയെ നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ഇതിനോടകം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ ഭരണകൂടങ്ങളുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കായി അവരോട് തയ്യാറായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നും എല്ലാ ഡിസിമാർ, എസ്പിമാർ, സിഇഒമാർ എന്നിവരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബൊമ്മൈ കൂട്ടിച്ചേർത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.