മുൻ കോർപ്പറേറ്ററുടെ മരണം;മകനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്.

ബെംഗളൂരു: ബിബിഎംപി മുൻ കോർപ്പറേറ്റർ എംബി ശിവപ്പ തൂങ്ങിമരിച്ചതിന് പിന്നാലെ മകൻ വിനയ് ഉൾപ്പെടെ അഞ്ച് റിയൽ എസ്റ്റേറ്റുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്ത് രേഖകൾ മകൻ വിനയ് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ള തന്റെ സുഹൃത്തുക്കൾക്ക് വിറ്റതായി എച്ച്പി ഗായത്രി ശിവപ്പ ചന്ദ്ര ലേഔട്ട് പോലീസിൽ പരാതി നൽകി.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തന്നിൽ നിന്ന് നാല് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട്  ഒരു സംഘത്തിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശിവപ്പകുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗായത്രിയോട് പറഞ്ഞിരുന്നു.

ഭൂമി വിൽക്കാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണംതട്ടിയെടുത്ത കുടുംബത്തിനെതിരെ ശിവപ്പ മദനായകനഹള്ളി പോലീസിൽ പരാതിയും നൽകിയിരുന്നു.

ഇവരുടെ ശല്യം സഹിക്കവയ്യാതെയാണ് ശിവപ്പ ആത്മഹത്യ ചെയ്തതെന്ന് ഗായത്രി ആരോപിച്ചു. ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts