ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. നാലു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു;സ്പെഷ്യല്‍ സെര്‍വീസുകള്‍ മൊത്തം11 ആയി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. നാലു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. യാത്രാത്തിരക്കു കൂടുതലുള്ള ഓഗസ്റ്റ് 23-ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, കുമളി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഏഴു സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

വ്യാഴാഴ്ചകൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. സേലം വഴിയാണ് സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

പ്രത്യേക ബസുകൾ

ഓഗസ്റ്റ് 23-ന് രാത്രി 9.30: ബെംഗളൂരു-എറണാകുളം (വോൾവൊ), 9.05: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 9.54: ബെംഗളൂരു-പാലക്കാട് (വോൾവൊ), 8.33: ബെംഗളൂരു-കുമളി (രാജഹംസ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts