മഴ തുടര്‍ന്നാല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തു​റ​ക്കേ​ണ്ടി​വ​രു൦: വൈദ്യുതി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈദ്യുതിവകുപ്പ് മ​ന്ത്രി എം.​എം. മ​ണി.

അതേസമയം, അണക്കെട്ടിലേയ്ക്കുള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞാ​ല്‍ ഷട്ടറുകള്‍ തുറക്കുന്നത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കുമെന്നും മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ ജ​ല​നി​ര​പ്പ് 142 അ​ടി എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ഷട്ടറുകള്‍ തു​റ​ക്കേ​ണ്ടി​ വ​രു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ ശേ​ഷി​യാ​യ 2403-ലെ​ത്താ​ന്‍ ഇ​നി 12.82 അ​ടി​ വെ​ള്ളം​കൂ​ടി മ​തി​യാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള പെ​രി​യാ​ര്‍ തീ​ര​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കിയിരിക്കുകയാണ്.  ജ​ല​നി​ര​പ്പ് 2400 അ​ടി​യി​ലെ​ത്തി​യാ​ല്‍ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റുകളാവും തുറക്കുക.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

വ്യാഴാഴ്‌ച്ച വരെ ഇടുക്കിയില്‍ മഴ പെയ്തിരുന്നു. അഞ്ച് സെന്‍റിമീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. പീരുമേട്ടില്‍ എട്ട്  സെന്‍റിമീറ്റര്‍ മഴ കൂടി ലഭിച്ചതോടെ ഡാമിലേക്ക് കുടുതല്‍ ജലം ഒഴുകിയെത്തുമെന്നാണ് നിഗമനം.

26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കേണ്ട വിധത്തില്‍ ഡാമിലേയ്ക്ക് നീരൊഴുക്ക് ഉണ്ടാവുന്നത്. എന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ വൈദ്യുതി ബോര്‍ഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

എന്നാല്‍ വരുന്ന ആഴ്ചയോടുകൂടി രാജ്യത്ത് മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ അറിയിക്കുന്നത്.
ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജൂണ്‍ ഒന്ന് മുതലുള്ള കണക്ക് നോക്കിയാല്‍ 49 ശതമാനം അധികം മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts