ബെംഗളൂരു: സർക്കാരിന്റെയും ഹൈക്കോടതിയുടെയും കർശന നിർദേശങ്ങൾ അവഗണിച്ചാണ് നഗരത്തിൽ പലയിടങ്ങളിലും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ചില സാമൂഹിക പ്രവർത്തകർ ഇത് ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർക്കും മേഖലാ കമ്മീഷണർമാർക്കും കൃത്യമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവുമില്ല
ഹെബ്ബാൽ, രാജരാജേശ്വരി നഗർ, മല്ലേശ്വരം, മൈസുരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരെ പ്രശംസിക്കുകയും അവരെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന തരം ഫ്ലെക്സുകളും ബാനറുകളും ആണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഡിവൈഡറുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പരാതിപ്പെട്ടു.
ചില സ്ഥലങ്ങളിൽ, ശക്തമായ കാറ്റ് കാരണം വാഹനങ്ങൾക്ക് മുകളിലോ കാൽനടയാത്രക്കാരുടെ മേലോ ഈ ഫ്ലെക്സുകൾ വീഴാൻ സാധ്യതയുണ്ട്. റോഡരികിൽ ബന്ധിപ്പിച്ചിരിക്കുന്ന ചില വലിയ ബാനറുകൾ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഉടനടി നീക്കം ചെയ്യണമെന്നു ജനങ്ങൾ ബിബിഎംപി അധികൃതർക്ക് പരാതി നൽകിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.