ഒരാഴ്ചക്ക് ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകും:മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി.

ബെംഗളൂരു : അടുത്ത ഒരാഴ്ചക്ക് ശേഷം കൊവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ നല്ല വര്‍ധനവ്‌ ഉണ്ടാകുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഏകോപന ചുമതലയും ഉള്ള ഡോക്ടര്‍ കെ സുധാകര്‍ അറിയിച്ചു.

കുറെ കൊവിഡ് രോഗികള്‍ ചികിത്സയുടെ അവസാന ഘട്ടത്തില്‍ ആണ് അവരെല്ലാം അടുത്ത ആഴ്ചയോടെ രോഗം ഭേദമായി പുറത്തിറങ്ങും എന്ന് അദ്ദേഹം അറിയിച്ചു.

ഇപ്പോള്‍ സംസ്ഥാനത്തെ രോഗ വിമുക്തിയുടെ നിരക്ക് 36 ശതമാനമാണ്,നഗരത്തില്‍ അത് 20 ശതമാനം മാത്രം ആണ്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

“കഴിഞ്ഞ 15 ദിവസത്തിലാണ് രോഗികളുടെ എണ്ണം ഏറ്റവും വേഗത്തില്‍ കൂടിയത്,അതില്‍ 23000 കേസുകള്‍ കഴിഞ്ഞ ഒരഴ്ചയിലേത് ആണ്,ഇതില്‍ തന്നെ 77% ആളുകള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ആണ്,രോഗ ലക്ഷണം ഉള്ളവരെപോലെയല്ല ഇല്ലാത്തവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്‌ ഇത്തരം നിരവധി രോഗികള്‍ അടുത്ത ആഴ്ചയോടെ രോഗമുക്തി നേടും”മന്ത്രി ഡോ: സുധാകര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

സംസ്ഥാനത്ത് രോഗ മുക്തിയുടെ ശതമാനക്കണക്കില്‍ യാദഗിരി ആണ് മുന്നില്‍ 88%,ഉഡുപ്പി 73%,ദാവനഗരെ 71%,മണ്ഡ്യ 70 %,എന്നിങ്ങനെയാണ് സംസ്ഥാന വാര്‍ റൂമിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഉള്ള കണക്ക്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts