ബെംഗളൂരുവിൽ 83,000 ൽ അധികം പേർ ക്വാറന്റീനിൽ;സംസ്ഥാനത്ത് 1.5 ലക്ഷം പേരും.

ബെംഗളൂരു: കർണാടകയിലെ പത്ത് ലക്ഷം ജനങ്ങളിൽ ഏകദേശം 2582 പേർ ഇപ്പോൾ ക്വാറന്റീനിൽ ആണ്.

ജൂലൈ ആദ്യവാരം ഇത് 1400 ആയിരുന്നു. ഞായറാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷം പേരാണ് സംസ്ഥാനത്ത് ക്വാറന്റീനിൽ ഉള്ളത്.

83,576 പേരാണ് ബംഗളുരുവിൽ ക്വാറന്റീൻ ചെയ്യപ്പെട്ടിട്ടുള്ളത് . 10 ലക്ഷത്തിൽ 8357 പേർ ഇവിടെ ക്വാറന്റീനിൽ ആണ്. ജൂലൈ ആദ്യ വാരം ഇത് 4700 ആയിരുന്നു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 59,652 കോവിഡ് കേസുകളിൽ 29621 കേസുകളും ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന സ്റ്റേറ്റ് വാർ റൂം ബുള്ളറ്റിൻ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഒന്ന് ഒഴിച്ച ബാക്കി എല്ലായിടത്തും 500 ഇൽ ഏറെ പേർ ക്വാറന്റീനിൽ ഉണ്ട്‌. കലബുറഗി , ധാർവാഡ്, ബെല്ലാരി ജില്ലകളിൽ 6000 ഇൽ അധികം പേർ ക്വാറന്റീനിൽ ഉണ്ട്‌.

വാർ റൂമിൽ നിന്നും വരുന്ന കണക്കുകൾ പ്രകാരം ക്വാറന്റീനിൽ ഉള്ളവരിൽ 21 ശതമാനം പേർ മാത്രമാണ് സെൽഫികൾ അധികൃതർക്ക് അയച്ചിട്ടുള്ളത് എന്നതിനാൽ ക്വാറന്റീനിൽ ഉള്ളവർ നിയമങ്ങൾ തെറ്റിക്കുന്നില്ല എന്നുറപ്പ് വരുത്താൻ അധികൃതർക് കൂടുതൽ വീടുകൾ സന്ദർശിക്കേണ്ടതായി ഉണ്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts