നഗരത്തിൽ പാമ്പ് കടിയേറ്റ യുവാവിന് ചികിത്സ നിഷേധിച്ചത് 7 ആശുപത്രികൾ

ബെംഗളൂരു: പാമ്പ് കടിയേറ്റ 28 വയസുകാരന് 4 മണിക്കൂറിനുള്ളിൽ നഗരത്തിലെ 7 സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു.

കോവിഡ് 19 രോഗികൾ ചികിത്സയിൽ ഉള്ളതിനാൽ ചികിത്സ സൗകര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രികൾ ഇയാളെ തിരിച്ചയച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരം 5.30 യോടെ കോക്സ് ടൗണിൽ ഉള്ള വീട്ടിൽ നിന്നാണ് കാൾ സെന്റർ ജീവനക്കാരനായ 

വിനോദിന് പാമ്പ് കടിയേറ്റത്. 

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

പാമ്പ് കടിയേറ്റ വിനോദിനെ ആദ്യം ഒരു ക്ലിനിക്കിലേക്കാണ് കൊണ്ടുപോയത് എന്നും അവിടെ ചികിത്സക്ക് വേണ്ട സൗകര്യം ഇല്ലാത്തതിനാൽ മറ്റൊരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും വിനോദിന്റെ സുഹൃത്തായ രാജേഷ് പറഞ്ഞു.

ഇത്തരത്തിൽ 7 ആശുപത്രികളിൽ പോയി എങ്കിലും ആരും പ്രവേശനം അനുവദിച്ചില്ല. വിനോദിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതാണെന്നും ഐ സി യു ബെഡുകളിൽ എല്ലാം കോവിഡ് 19 രോഗികൾ ഉള്ളതിനാൽ അതിന് സൗകര്യം ഇല്ലെന്നും പറഞ്ഞാണ് തിരിച്ചു വിട്ടതെന്നും രാജേഷ് പറഞ്ഞു. 

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ഏകദേശം 25 കിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം അവസാനം കെ സി ജനറൽ ആശുപത്രിയിൽ 10 മണിയോടെ പ്രവേശനം ലഭിക്കുകയായിരുന്നു എന്നും രാജേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts