ഏഴ് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; 7 മാസം പ്രായമായ കുട്ടി മരിച്ചു.

ബെംഗളൂരു: പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും ബാധിച്ച  7 മാസം പ്രായമായ പെൺകുട്ടിക് 7 ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു. 

രാമനാഗര ജില്ലയിലെ ചെന്നപ്പട്ടണയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു സർക്കാർ ആശുപത്രിയും ആറ് സ്വകാര്യ ആശുപത്രികളും കുട്ടിക് പ്രവേശനം നിഷേധിച്ചു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് 7 ആശുപത്രികളും കുട്ടിയെ മടക്കിയത്.

ചെന്നപ്പട്ടണയിലെ പെട്ടക്കേരി നിവാസികളായ കല്പണിക്കാരനായ പ്രദീപ് എന്നയാളുടെയും ദിവസ കൂലി ജോലിക്കാരിയായ നന്ദിനിയുടെയും ഇളയ കുട്ടിയാണ് മരണപ്പെട്ടത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടിക് പനി തുടങ്ങിയത്. കുട്ടിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കിൽ കാണിച്ചു എങ്കിലും ഇൻഫ്ലുൻസ പോലുള്ള അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ് കുട്ടി കാണിക്കുന്നത് എന്നും എത്രയും പെട്ടന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്നും  ഇവിടുത്തെ ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ചന്നപട്ടണ സർക്കാർ ആശുപ്ത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

ഡോക്ടറുടെ സേവനം അപ്പോൾ ലഭ്യമല്ലാത്തതിനാൽ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവിടെ പ്രവേശനം അനുവദിച്ചില്ല.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

തുടർന്ന് രണ്ട് വീതം സ്വകാര്യ ആശുപത്രികളിലും ക്ലക്നിക്കുകളിലും പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

കഴിഞ്ഞ ജൂലൈ 13 നാണു ഒരു മാസം പ്രായമായ ആൺകുട്ടി ചികിത്സ കിട്ടാതെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സംസ്ഥാനത്ത്  മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
[masterslider id="10"]

Related posts