ബെംഗളൂരു: നാളെ മുതല്‍ ബെംഗളൂരുവില്‍ ലോക്ക് ഡൌണ്‍ ഇല്ല;സംസ്ഥാനത്ത് മറ്റെവിടെയും ലോക്ക് ഡൌണ്‍ ഇല്ല.
ഇന്ന് 5 മണിക്ക് തൻ്റെ ഫേസ്ബുക്ക് ,യു ട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പ.
ലോക്ക് ഡൗൺ എന്നത് കോവിഡിനെ പ്രതിരോധിക്കാൻ ഉള്ള ഒരു മാർഗ്ഗമില്ല, സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
24 മണിക്കൂറിൽ കോവിഡ് പരിശോധന ഫലങ്ങൾ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് എത്ര സർക്കാർ, സ്വകാര്യ, ആശുപത്രി, മെഡിക്കൽ കോളേജുകളിലെ കിടക്കയുടെ ലഭ്യതയെ കുറിച്ചുള്ള കണക്കുകൾ മുഖ്യമന്ത്രി പറഞ്ഞു.
50% കിടക്കകൾ കോവിഡ് ആവശ്യത്തിന് നൽകാൻ തയ്യാറായ സ്വകാര്യ ആശുപത്രികളോട് നന്ദി.
പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ, കുമാരസ്വാമി എന്നിവരോട് നിങ്ങളുടെ നിർദ്ദേശങ്ങൾ മുന്നോട്ട് വക്കാൻ ഏത് സമയവും അവസരമുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട് നടക്കുന്ന ഓരോ സാധനങ്ങളുടെ വാങ്ങലുകൾക്കും കൃത്യമായ കണക്കുണ്ട്, അധികച്ചെലവ് ചെയ്യുന്നില്ല, എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രതിപക്ഷ നേതാക്കൾ എന്ന നിലക്ക് പരിശോധിക്കാം.
50-60 വയസുള്ളവർ പുറത്തിറങ്ങാതെ സഹകരിക്കുക. എല്ലാവരും മാസ്ക് ധരിക്കുക, ഇല്ലെങ്കിൽ കൂടുതൽ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വരും.
കണ്ടെയിൻമെൻ്റ് സോണുകളിൽ നല്ല രീതിയിലുള്ള നിയന്ത്രണമുണ്ടാവും, സഹകരിക്കുക.
ഇതു വരെ സഹകരിച്ച എല്ലാ പത്ര-വിഷ്വൽ – ഇലക്ട്രോണിക് മീഡിയക്കാർക്കും നന്ദി, തുടർന്നും പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന വിവരങ്ങൾ ഇവയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.