രാജരാജേശ്വരി നഗറില്‍ ഒന്നിച്ചു നീങ്ങാന്‍ ധാരണയായി മണിക്കൂറുകള്‍ക്ക് അകം മലക്കം മറിഞ്ഞ് ജെഡിഎസ്;മുനിരത്നയെ പിന്തുണക്കില്ല.

ബെംഗളൂരു: ആർആർ നഗറിലെ ത്രികോണ മൽസരത്തിന് ഇടയാക്കിയത്, വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതിയായ കോൺഗ്രസ് സ്ഥാനാർഥി മുനിരത്നയെ പിന്തുണയ്ക്കുന്നതിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കുണ്ടായ എതിർപ്പെന്ന് സൂചന. കോൺഗ്രസ്–ദൾ സർക്കാർ അധികാരത്തിൽ വന്നതിനാൽ ഇരുപാർട്ടികളും ഇവിടെ പരസ്പര ധാരണയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു വിവരം.

കഴിഞ്ഞ തവണ ജയിച്ച മുനിരത്നയെ ജെഡിഎസ് പിന്തുണയ്ക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ആർആർ നഗറിൽ രാമചന്ദ്രയെ പിന്തുണച്ചാൽ അടുത്ത 11നു ജയനഗറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയെ പിന്തുണയ്ക്കാമെന്ന നിർദേശമാണ് ജെഡിഎസ് മുന്നോട്ടുവച്ചത്. മുനിരത്‌ന ഇത് എതിർത്തതോടെ ഇരു പാർട്ടികളും വെവ്വേറെ പ്രചാരണം തുടരാൻ തീരുമാനിക്കുകയായിരുന്നു. ‌

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

കോൺഗ്രസ്–ദൾ ഭിന്നത മുതലാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രചാരണത്തിനു ഭൂരിഭാഗം നേതാക്കളും രംഗത്തിറങ്ങി. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ പാർട്ടി എംഎൽഎമാരും നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം നടത്തി. വീടുവീടാന്തരം കയറി ആയിരുന്നു വോട്ട് പിടിത്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts