തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടുമെന്ന്‍ ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.

തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറയുന്നത്. 13 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

എന്നാല്‍ 7 മൃതദേഹങ്ങള്‍ മാത്രമെ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നല്‍കാന്‍ ബന്ധുക്കളെ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. ഈ മാസം 30 വരെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us