മുംതാസ് അലിയുടെ മരണം; 3 പേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎല്‍എ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ (52) മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റില്‍.

ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുല്‍ സത്താർ, മുഹമ്മദ് മുസ്ത്വഫ, ശാഫി എന്നിവരാണ് അറസ്റ്റിലായത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ റഹ്‌മത് എന്ന ആയിശ, ഭർത്താവ് ശുഐബ്, കൂട്ടാളി സിറാജ് എന്നിവരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായ റഹ്‌മതിനെയും ഭർത്താവ് ശുഐബിനെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts