ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി. യുവാവിനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്പനിയായ എറ്റിയോസ് സർവിസസ്. കമ്പനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നല്‍കിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടല്‍. ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഭീഷണി. ഇതിന്റെ സ്‌ക്രീൻഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചുള്ള ഷഹബാസിന്റെ എക്‌സ് പോസ്റ്റിനു പിന്നാലെയാണ് കമ്ബനി നടപടി സ്വീകരിച്ചത്. നേരത്തെ കർണാടക…
Read MoreDay: 10 October 2024
പോയത് കൊണ്ടാണല്ലോ പേര് വന്നതെന്ന് പ്രയാഗ മാർട്ടിൻ
കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാഗയ്‌ക്ക് ഒപ്പം സ്റ്റേഷനിലെത്തിയിരുന്നു. നേരത്തെ സമാന കേസില്‍ നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടനെ വിട്ടയച്ചത്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി പറഞ്ഞത്. എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. പല സുഹൃത്തുക്കളുണ്ടായിരുന്നു. ലഹരിപാർട്ടിയുടെ കാര്യം അറിയില്ല. ഇതുവരെ വീണ്ടും…
Read Moreതട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കോൺഗ്രസ് നേതാവിനെതിരെ കേസ്
ബെംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. മുൻ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ വിനയ് കുല്‍ക്കർണിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹാവേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2022 ഓഗസ്റ്റ് 24ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് മുപ്പത്തിനാലുകാരിയുടെ പരാതി. കുല്‍ക്കർണിയുടെ അനുയായി അർജുനും കേസില്‍ പ്രതിയാണ്. 2022ലാണ് താനും കുല്‍ക്കർണിയുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു. ഒരു സുഹൃത്ത് വഴിയാണ് കുല്‍ക്കർണിയെ പരിചയപ്പെടുന്നത്. തുടർന്ന് 2022 ഓഗസ്റ്റ് 24ന് ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്…
Read Moreഞാൻ അവളെ കൊന്നില്ലായിരുന്നെങ്കിൽ അവൾ എന്നെ കൊല്ലുമായിരുന്നു; പ്രതിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ…
ബെംഗളൂരു: ഫ്രിഡ്ജില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ജീവനൊടുക്കും മുമ്പ് അയാളെഴുതിയ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ കുറിപ്പാണ് ഇയാളുടെ മൃതദേഹത്തിന് സമീപം…
Read Moreമുംതാസ് അലിയുടെ മരണം; 3 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎല്‍എ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ (52) മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റില്‍. ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുല്‍ സത്താർ, മുഹമ്മദ് മുസ്ത്വഫ, ശാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ റഹ്‌മത് എന്ന ആയിശ, ഭർത്താവ് ശുഐബ്, കൂട്ടാളി സിറാജ് എന്നിവരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ റഹ്‌മതിനെയും…
Read Moreമൂന്നര വയസുകാരന് ക്രൂര മർദ്ദനം; അധ്യാപിക അറസ്റ്റിൽ
കൊച്ചി: മൂന്ന് വയസുകാരന് ക്രൂര മർദ്ദനമേറ്റെന്ന് പരാതി. കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരിയില്‍ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെ അധ്യാപിക ക്രൂരമായി മർദിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരല്‍ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreസ്വർണവില താഴോട്ട്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയില്‍ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപ എന്ന നിലയിലും, ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സർവ്വകാല റെക്കോർഡ് വീണ്ടും തിരുത്തുമെന്ന് വിചാരിച്ച അവസരത്തിലാണ് സ്വർണവില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും…
Read Moreമിക്സ്ചറിൽ ‘ടാർട്രാസിൻ’ കോഴിക്കോട് നിർമാണവും വില്പനയും നിരോധിച്ചു
കോഴിക്കോട്: ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സറില്‍ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തല്‍. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളില്‍ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മിക്സറിന്‍റെ വില്‍പ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. വില്‍പ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ചില ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമായ അളവില്‍ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സറില്‍ അത് ചേർക്കാൻ പാടില്ല. അത് അലർജിക്കു കാരണമാവും. വടകര ജെടി റോഡിലെ ഹർഷ ചിപ്സ്,…
Read Moreകേരളത്തിൽ നാളെ പൊതു അവധി
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുർഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന്…
Read Moreസിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു
തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി…
Read More