പോയത് കൊണ്ടാണല്ലോ പേര് വന്നതെന്ന് പ്രയാഗ മാർട്ടിൻ 

കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്.

നടൻ സാബുമോനും പ്രയാഗയ്‌ക്ക് ഒപ്പം സ്റ്റേഷനിലെത്തിയിരുന്നു. നേരത്തെ സമാന കേസില്‍ നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു.

നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടനെ വിട്ടയച്ചത്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി പറഞ്ഞത്.

എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. പല സുഹൃത്തുക്കളുണ്ടായിരുന്നു. ലഹരിപാർട്ടിയുടെ കാര്യം അറിയില്ല. ഇതുവരെ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസിലാക്കിയത്. നിങ്ങള്‍ ലഹരിക്കേസ് എന്നൊക്കെ പറഞ്ഞല്ലേ വാർത്ത കാെടുത്തത്, എന്റെ ഫോണ്‍ ഇതുവരെ നിലച്ചിട്ടില്ല” .

എനിക്ക് കുറേ സുഹൃത്തുക്കളുണ്ടല്ലോ. ഓരോ സ്ഥലത്ത് പോകുമ്ബോഴും ഇവിടെ ക്രിമിനല്‍സുണ്ടോ, ഇവിടെ ഇന്ന പശ്ചാത്തലത്തിലുള്ള ആള്‍ക്കാരുണ്ടോ എന്ന് ചോദിച്ചിട്ട് കയറാൻ പറ്റുമോ.

ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നല്‍കി. നമ്മള്‍ പോയല്ലോ അപ്പോ നമ്മുടെ പേര് വരണമല്ലോ? റിമാൻ്റ റിപ്പോർട്ടിലെ പേര് വന്നകാര്യം ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

“പല ചോദ്യങ്ങള്‍ക്കും ഉത്തരം ഞാൻ അവിടെയാണല്ലോ കൊടുക്കേണ്ടത്. അല്ലാതെ ഇവിടെ മീഡിയയുടെ മുന്നിലല്ലല്ലോ? എങ്കില്‍ ഇവിടെ നിന്ന് നിങ്ങളോട് പറഞ്ഞാല്‍ പോരെയെന്നും പ്രയാഗ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts