മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; യുവാവിനെ കമ്പനി പിരിച്ചു വിട്ടു 

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച്‌ യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി.

യുവാവിനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്പനിയായ എറ്റിയോസ് സർവിസസ്.

കമ്പനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി.

മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നല്‍കിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടല്‍.

ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.

ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഭീഷണി.

ഇതിന്റെ സ്‌ക്രീൻഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചുള്ള ഷഹബാസിന്റെ എക്‌സ് പോസ്റ്റിനു പിന്നാലെയാണ് കമ്ബനി നടപടി സ്വീകരിച്ചത്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

നേരത്തെ കർണാടക ഡിജിപിയെയും മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ടാഗ് ചെയ്ത് ഇദ്ദേഹം നടപടി ആവശ്യപ്പെട്ടിരുന്നു.

ഒരു സ്ത്രീയുടെ വസ്ത്ര തിരഞ്ഞെടുപ്പിനെതിരെ ഭീഷണി മുഴക്കിയ ഗുരുതരമായ വിഷയമാണിതെന്നാണ് എറ്റിയോസ് സർവിസസ് ലിങ്കിഡിനിലൂടെ പ്രതികരിച്ചത്.

ഈ സ്വഭാവം തീർത്തും അസ്വീകാര്യമാണെന്നും കമ്പനി ഉയർത്തിപ്പിടിക്കുന്ന സുപ്രധാന മൂല്യങ്ങള്‍ക്കെതിരെയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.

വിഷയത്തില്‍ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

എല്ലാ വ്യക്തികളോടുമുള്ള ആദരവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിലാണ് എറ്റിയോസ് വിശ്വസിക്കുന്നത്.

ഏതുതരത്തിലുള്ള അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെയാണ് ഞങ്ങള്‍.

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഈ ഗുണനിലവാരം ഉയർത്തിപ്പിടിക്കാനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എറ്റിയോസ് സർവിസസ് അറിയിച്ചു.

അതേസമയം, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കാനാണ് ബെംഗളൂരു സിറ്റി പോലീസ് പോസ്റ്റിനോട് പ്രതികരിച്ച്‌ എക്‌സില്‍ കുറിച്ചത്.

നേരത്തെ ബന്ധപ്പെടാനുള്ള നമ്പർ അയയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts