ബിജെപി തകർന്നടിയും;കോൺഗ്രസ് തിരിച്ചു വരും;തെലങ്കാനയിൽ ടിആർഎസ് തന്നെ;എക്സിറ്റ് പോൾ ഫലസൂചനകൾ ഇങ്ങനെ.

വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

ഇതുവരെ വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെ:

  • രാജസ്ഥാൻ: കോൺഗ്രസിന് എല്ലാ എക്സിറ്റ് പോളുകളും മുൻതൂക്കം പ്രവചിക്കുന്നു
  • മധ്യപ്രദേശ്: ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് നേരിയ മുൻതൂക്കം
  • ഛത്തീസ്ഗഢ്: പ്രതീക്ഷിച്ച മുൻതൂക്കം ബിജെപിയ്ക്കില്ല, കോൺഗ്രസിന് മുൻതൂക്കം, ആര് ജയിക്കുമെന്ന കാര്യത്തിൽ എക്സിറ്റ് പോളുകളിൽ ഭിന്നതയുണ്ട്
  • തെലങ്കാന: ഇന്ത്യാ ടുഡേ സർവേ തെലങ്കാന രാഷ്ട്രസമിതി തൂത്തുവാരുമെന്നാണ് പറയുന്നത്
  • മിസോറാം: സീവോട്ടർ സർവേ തൂക്ക് സഭ പ്രവചിക്കുന്നു, മിസോ നാഷണൽ ഫ്രണ്ട് നേട്ടമുണ്ടാക്കും.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു. ബിജെപി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സർവേയുടെ പ്രവചനം. മറ്റുള്ളവർ 4 മുതൽ 11 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

എന്നാൽ ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ. എന്നാല്‍ പുറത്തുവന്ന മൂന്ന് സര്‍വേകള്‍ കോണ്‍ഗ്രസിനും മൂന്ന് സര്‍വേകള്‍ ബിജെപിക്കും മൂന്‍തൂക്കം നല്‍കുന്നതാണ്. ആകെയുള്ള 90 സീറ്റുകളില്‍ സീ വോട്ടര്‍ 43 മുതല്‍ 45 വരെയുള്ള സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് 42 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടർ പ്രവചിക്കുന്നു. 90 ല്‍ 46 സീറ്റുമായി ബിജെപി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സിഎൻഎക്സ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോണ്‍ഗ്രസ്  മുന്‍തൂക്കം നേടുമെന്നാണ് സർവേ ഫലങ്ങൾ പൊതുവിൽ തരുന്ന സൂചന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts