വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ല ; ഹൈക്കോടതി

ബെംഗളൂരു: വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി.

ആത്മീയ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി.

  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം

വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.

ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts