ബ്ലിങ്കിറ്റിനെ സൊമാറ്റോ സ്വന്തമാക്കി, 4447 കോടിയുടെ കരാർ

അതിവേഗ ഡെലിവറി സേവനം നല്‍കുന്ന ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്. ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളര്‍ച്ചയില്‍ ഈ കരാര്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. ബ്ലിങ്കിറ്റ് മുമ്പ് ഗ്രോഫേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി എന്നിവയുടെ ഡെലിവറി വേഗത ത്വരിതപ്പെടുത്തുകയാണ് കരാറിലൂടെ സൊമാറ്റോയുടെ ലക്ഷ്യം. സൊമാറ്റോ ഇതിനകം തന്നെ ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പ…

Read More

സ്വിഗ്ഗി, സൊമാറ്റോ മണിക്കൂറുകളോളം നിശ്ചലമായി

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും രാജ്യത്ത് പ്രവര്‍ത്തന രഹിതമായി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിശ്ചലമായതായി ഇരു കമ്പനികളും സ്ഥിരീകരിച്ചു. പ്രശ്‌നം പൂര്‍ണമായും പരിഹരിച്ച്‌ ആപ്പുകള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഇരു കമ്പനികളും അറിയിച്ചു.  ഇന്ന് രാവിലെയോടെയാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പലര്‍ക്കും സെര്‍വര്‍ ഡൗണായതായി മനസിലായത്. ഇതോടെ നിരവധി പേര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ആമസോണ്‍ വെബ് സേവനങ്ങള്‍ ഉണ്ടാക്കിയ തകരാറാണ് രണ്ട് ആപ്പുകളും തകരാറിലാവാന്‍ കാരണമെന്നാണ്…

Read More
Click Here to Follow Us